ആരോഗ്യകാര്യത്തിൽ നാം വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആരോഗ്യം പരിപാലിക്കുന്ന കൂട്ടത്തിൽ പ്രധാനമാണ് പാദം വിണ്ടുകീറുന്നത് മാറ്റുക എന്നതും. ഉപ്പൂറ്റി വിണ്ടു കീറുന്നതിന് നിരവധി പരിഹാര മാർഗങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇതൊന്നും ഫലം കാണാറില്ല. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. കാലാവസ്ഥ കാരണമായിരിക്കും ഇത്തരത്തില്‍ ഉപ്പൂറ്റി വിണ്ടു കീറുന്നത്. അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ കൊണ്ടായിരിക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം നമുക്ക് ഈസിയായി പരിഹരിക്കാൻ കഴിയും. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ചില മാർഗങ്ങൾ നോക്കാം.
1.പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ അല്ലെങ്കില്‍ സോക്‌സോ ധരിക്കുക.
2. പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഇതിനായി കുറച്ച് കഞ്ഞിവെള്ളത്തിലേയ്ക്ക് തേനും അല്‍പം വിനാഗരിയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം. പത്ത് മിനിറ്റോളം ഇങ്ങനെ വെച്ച ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.
3. മഞ്ഞളും വേപ്പിലയും അരച്ച് പുരട്ടുന്നത് നല്ലതാണ്
4. ഗ്ലിസറിനും റോസ് വാട്ടറും കൂട്ടിച്ചേര്‍ത്തു ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് പാദം മൃദുത്വമുള്ളതാകാന്‍ സഹായിക്കും.
5. കാല്‍പാദം നാരങ്ങ നീരില്‍ മുക്കി വെച്ചു ഇരുപതു മിനിറ്റ് ഇരുന്നാല്‍ നല്ല മാറ്റം ഉണ്ടാകും.
6. വീണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടുകീറല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
Post Your Comments