ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരേന്ദ്ര മോദിയ്ക്ക് തമിഴ് ജനതയോടും തമിഴ് സംസ്കാരത്തോടും ബഹുമാനമില്ലെന്ന വാദവുമായാണ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്. തമിഴ് ഭാഷയെയും സംസ്കാരത്തെയും നരേന്ദ്രമോദി മാനിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോയമ്പത്തൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ആരോപണം ഉന്നയിച്ചത്.
Read Also: ആദ്യമായി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് ബിജെപി; മാറ്റങ്ങൾക്കൊരുങ്ങി കൊച്ചി നഗരസഭ
എന്നാൽ വലിയ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രധാനമന്ത്രി മറക്കുകയാണ്. കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്. അതിനാലാണ് ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും രാഹുല്‍ ഗന്ധി പറഞ്ഞു. തമിഴ്നാടിന് ഒരു പുതിയ സര്‍ക്കാര്‍ ആവശ്യമാണ്. നിങ്ങള്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരിനെ നല്കാന് ഞങ്ങള്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ഈ മാസം ഇത് രണ്ടാം തവണയാണ് രാഹുല്‍ തമിഴ്നാട്ടിലെത്തുന്നത്. നേരത്തെ പൊങ്കല്‍ ദിവസവും രാഹുല്‍ തമിഴ്നാട് സന്ദര്‍ശിച്ചിരുന്നു. തിരുപ്പൂര്‍, ഈറോഡ്, കാരൂര്‍, ഡിണ്ടിഗല്‍ തുടങ്ങിയ ജില്ലകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും.
Post Your Comments