ബംഗളൂരു: കര്‍ണാടകയില്‍ പക്കോഡ പാര്‍ട്ടി നടത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ചായ് പേ ചര്‍ച്ചയ്ക്ക് ബദലായാണ് പക്കോഡ പാർട്ടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ബിരുദ വേഷം ധരിച്ച് പക്കോഡ വിറ്റും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Read Also: സിന്‍ജുവാന്‍ ഭീകരാക്രമണം: ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന് പാകിസ്ഥാൻ
അതേസമയം, കര്‍ണാടകയില്‍ തന്റെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. ബിസിനസുകാര്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതിത്തള്ളുന്ന പ്രധാനമന്ത്രി, കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
Post Your Comments