ന്യൂഡല്‍ഹി: ചൈന ഇന്ത്യയെ മറികടക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത്തിനു പൊള്ളയായ മുദ്രാവാക്യങ്ങളാണ് തരുന്നതെന്നു രാഹുല്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി മോദിക്കു എതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്.
പ്രിയപ്പെട്ട മോദി ഭക്തരെ, 9,860 കോടി രൂപയാണ് സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി പ്രഖ്യാപിച്ചത് പക്ഷേ വിനയോഗിച്ചത് കേവലം ഏഴ് ശതമാനം മാത്രമാണ്. ചൈന നമ്മളുമായി മത്സരിക്കുകയാണ്. നിങ്ങളുടെ യജമാനന്‍ അപ്പോഴും പൊള്ളയായ മുദ്രാവാക്യങ്ങള്‍ നല്‍കുകയാണ് എന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.
ട്വീറ്റിനു ഒപ്പം രാഹുല്‍ ചൈനയിലെ മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെഞ്‌ജെന്‍ മെഗാസിറ്റിയായി മാറിയ സംഭവത്തിന്റെ വീഡിയോ നല്‍കിയിട്ടുണ്ട്. ഇതു കണ്ട് മനസിലാക്കി രാജ്യത്ത് തൊഴിവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും രാഹുല്‍ പ്രധാനമന്ത്രിയെ ഉപദേശിച്ചു.
Dear Modi bhakts, Out of 9,860 crores for the Smart Cities only 7% has been used. China is out competing us while your master gives us empty slogans. Please watch this video and advise him to focus on what matters- job creation for India.#BJPEmptyPromiseshttps://t.co/o6C0NzteqX
— Office of RG (@OfficeOfRG) December 31, 2017
Post Your Comments