കൊച്ചി: മാറ്റങ്ങൾക്കൊരുങ്ങി കൊച്ചി നഗരസഭ. നീണ്ട 15 വർഷങ്ങൾക്ക് ശേഷം നഗരസഭയില്‍ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് ബിജെപിക്ക്. നികുതി അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായി ബിജെപിയിലെ പ്രിയ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടു. പ്രിയപ്രശാന്തിന് 4 വോട്ടും യുഡിഎഫിന് 3 വോട്ടും എല്‍ഡിഎഫിന് 2 വോട്ടുമാണ് ലഭിച്ചത്.
അതേസമയം നഗരസഭയിലെ ഒരു സിപിഐഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. എംഎച്ച്എം അഷ്‌റഫാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ആറാം ഡിവിഷന്‍ കൗണ്‍സിലറാണ് അഷ്‌റഫ്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് രാജി. നഗരസഭയില്‍ കഴിഞ്ഞ 15 വര്‍ഷമായി എംഎച്ച്എം അഷ്‌റഫും ഭാര്യയുമാണ് മാറി മാറി മത്സരിച്ചുവരുന്നത്. ഇദ്ദേഹം സിപി ഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. വിപ്പ് ലംഘനം പ്രശ്‌നമായി വരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്‌റഫ്.
Read Also: ഇത്തവണ 140 സീറ്റിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകും: വി മുരളീധരന്
കൊച്ചി നഗരസഭില്‍ 33-33 എന്നതാണ് എല്‍ഡിഎഫ് യുഡിഎഫ് കക്ഷി നില. രണ്ട് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം. എന്നാല്‍ എല്‍ഡിഎഫിനെ പിന്തുണയില്ലാതിരുന്ന വിമത സ്ഥാനാര്‍ത്ഥി നിലവില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഭരണം പോകുമോയെന്ന ഭയം എല്‍ഡിഎഫിനില്ല. എന്നാല്‍ ഇപ്പോള്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
Post Your Comments