Latest NewsIndiaNews

ഇന്ത്യയ്ക്ക് നാല് തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത : രാജ്യത്തിന് നാല് ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.

കൊൽക്കത്തയിൽ ഇരുന്നാണ് ഇംഗ്ലീഷുകാർ രാജ്യം മുഴുവൻ ഭരിച്ചതെന്ന് ഓർമ്മിപ്പിച്ച മമത എന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രം ഉണ്ടായതെന്നും ആരാഞ്ഞു. വടക്ക്, തെക്ക്, കിഴക്ക്, പശ്ചിമം എന്നിങ്ങനെ ഇന്ത്യയിൽ ഓരോ നഗരങ്ങളെയും തലസ്ഥാനങ്ങളാക്കണം. ഈ നാല് ദേശീയ തലസ്ഥാനങ്ങളിൽ മാറി മാറി പ്രവർത്തിക്കാൻ കഴിയുന്ന രീതി വരണമെന്നും മമത ആവശ്യപ്പെട്ടു.

എന്തുകൊണ്ട് എല്ലാം ഡൽഹി മാത്രമായി പരിമിതപ്പെടുത്തുന്നും എന്നും മമത ചോദിച്ചു. പാർലമെന്റിൽ നാല് ദേശീയ തലസ്ഥാനം എന്ന ആവശ്യം ഉന്നയിക്കാൻ തന്റെ പാർലമെന്റ് അംഗങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മമത പറഞ്ഞു.ഇത്രയും കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം മറന്ന കേന്ദ്രസർക്കാർ ഇപ്പോൾ ആഘോഷം നടത്തുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും മമത ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button