തൃശൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പരിഗണനയില്‍ ഉണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: പോര് ഇത്തവണയും ബിജെപിയും മുസ്ലീം ലീഗും തമ്മിൽ; കാസർഗോഡ് ബിജെപിക്കോ?
എന്നാൽ 140 സീറ്റിലും ബിജെപിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. ഈ മാസം 29ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനെയും നേതാവിനെയും സംബന്ധിച്ചെടത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments