ദിസ്പൂർ : എഐയുഡിഎഫ് നേതാവായ ബദ്രുദീൻ അജ്മലാണ് ബിജെപിക്കെതിരെ വിവാദ പരാമർശം നടത്തിയത്. “ബിജെപി ഇനിയും അധികാരത്തിലേറിയാൽ മുസ്ലീം ജനതയ്ക്ക് താടിവെയ്ക്കാനോ തൊപ്പിയിട്ട് പുറത്തിറങ്ങാനോ സാധിക്കില്ല. പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ പോലും സാധിച്ചെന്നുവരില്ല. എന്നാൽ നിങ്ങളെപ്പോലുള്ള വോട്ടർമാരുള്ളപ്പോൾ ഒരു സീറ്റ് പോലും ഹിമന്ത ബിസ്വ ശർമ്മയ്ക്ക് ലഭിക്കില്ല “, അജ്മൽ പറഞ്ഞു .
അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയെ പരാജയപ്പെടുത്താൻ നാണംകെട്ട കളികളാണ് കോൺഗ്രസ് പുറത്തെടുക്കുന്നത്. എഐയുഡിഎഫുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. ഇപ്രാവശ്യവും ഭരണം നഷ്ടമായാൽ അസമിൽ കോൺഗ്രസിന് ഉയർന്നുവരാൻ സാധിക്കില്ലെന്ന കാര്യം വ്യക്തമായതിനാലാണ് തീരുമാനം.
Post Your Comments