ന്യൂഡൽഹി : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഇന്ത്യ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ സർവ്വെയിലാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
‘ലവ് ജിഹാദ്’ – ഹത്രാസ് കൂട്ടമാനഭംഗവും കൊലപാതക കേസും കൈകാര്യം ചെയ്തതെല്ലാം യോഗിയുടെ ജനപ്രീതി വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു . ഭൂരിപക്ഷം ജനങ്ങളുടേയും വികാരം മനസ്സിലാക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതാണ് ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി നിലനിർത്തുന്നത്. സർവേയിൽ പങ്കെടുത്ത 54 ശതമാനം പേർ യോഗി ആദിത്യനാഥിന്റെ മതപരിവർത്തന വിരുദ്ധ ഓർഡിനൻസിനെ പിന്തുണക്കുന്നു.
കൊറോണ മഹാമാരിക്കെതിരെ മികച്ച പ്രകടനമാണ് യോഗി കാഴ്ച്ചവച്ചതെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു . മൊത്തം വോട്ടുകളുടെ 14 ശതമാനം നേടിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രണ്ടാം സ്ഥാനത്തെത്തി. മമത ബാനർജി മൂന്നാം സ്ഥാനത്തെത്തി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 6 ശതമാനം വോട്ടുകൾ നേടി നാലാം സ്ഥാനത്തെത്തി . ജഗൻ മോഹൻ റെഡ്ഡിയാണ് അഞ്ചാം സ്ഥാനത്ത്.
Post Your Comments