Latest NewsNewsIndia

അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി;ട്വിറ്ററിനെ നിർത്തിപ്പൊരിച്ച് പാർലമെന്ററി കമ്മിറ്റി

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തതിന് രൂക്ഷ വിമർശനം നേരിട്ട് ട്വിറ്റർ എക്സിക്യൂട്ടീവ്. വ്യാഴാഴ്ച പാര്‍ലമെന്ററി കമിറ്റിക്ക് മുന്നില്‍ ഹാജരായപ്പോഴാണ് ട്വിറ്റര്‍ പ്രതിനിധിയോട് തുടരെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ആരാണ് കേന്ദ്ര മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.

അതേസമയം അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ കോപ്പി റൈറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നത് എന്നാണ് ട്വിറ്റര്‍ പ്രതിനിധികള്‍ പാർലമെന്റ് കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകിയത്. നവംബറിലാണ് അമിത് ഷായുടെ അക്കൗണ്ട് ട്വിറ്റര്‍ താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്.

അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സമയത്ത് അശ്രദ്ധമായ തെറ്റ് എന്നതാണ് ട്വിറ്റർ കാരണമായി പറഞ്ഞിരുന്നത്. അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലെ കോപ്പിറൈറ്റ് പ്രശ്നമാണ് അശ്രദ്ധമായ തെറ്റായി ട്വിറ്റർ കാണിച്ചത്. ഈ ബ്ലോക്ക് ട്വിറ്റർ ഉടൻ നീക്കുകയും ചെയ്തിരുന്നുവെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.

അമേരിക്കയിൽ ട്രംപിന്റെ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ട്വിറ്ററും ഫേസ്ബുക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിദ്വേഷപരമായ പ്രചരണങ്ങൾ,വസ്തുതാ വിരുദ്ധമായ റിപ്പാർട്ടുകൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയത്.എന്നാൽ ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുമായി ബന്ധപ്പെട്ട് നിയമം ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ എങ്ങിനെയാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സാധിക്കുക എന്ന ചോദ്യവും പാർലമെന്ററി കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button