തിരുവനന്തപുരം : സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയത്. അന്‍പത് ശതമാനത്തിലധികം കാഴ്ച മറയ്ക്കുന്ന കൂളിംഗ് ഫിലിമും കര്‍ട്ടനും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് പ്രധാന നിബന്ധന. ആദ്യ ഘട്ട നിയമ ലംഘനത്തിന് 1250 രൂപയായിരുന്നു പിഴ.അഞ്ചുദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു.
Read Also : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ വീണ്ടും ബക്കറ്റ് പിരിവിന് ഒരുങ്ങി സിപിഎം
എന്നാൽ വാഹനങ്ങളില്‍ കര്‍ട്ടനും കറുത്ത ഫിലിമിനുമുള്ള വിലക്ക് മന്ത്രിമാരും ലംഘിച്ചതോടെ കര്‍ട്ടനും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ പിടികൂടാന്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ സ്ക്രീന്‍’ വാഹന പരിശോധന സർക്കാർ നിർത്തിവക്കുകയായിരുന്നു.
റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവയ്‌ക്കൊപ്പമാണ് ഓപ്പറേഷന്‍ സ്‌ക്രീൻ നടന്നത്. എന്നാൽ നിയമസഭാ സമ്മേളനത്തിനെത്തിയ മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍ തുടങ്ങിയവരുടെ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ നീക്കം ചെയ്തിരുന്നില്ല. ചില എംഎല്‍എമാരും ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയിരുന്നു .
Post Your Comments