KeralaLatest NewsNews

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ വീണ്ടും ബക്കറ്റ് പിരിവിന് ഒരുങ്ങി സിപിഎം

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ വീണ്ടും ബക്കറ്റ് പിരിവിന് ഒരുങ്ങി സിപിഎം. തെരഞ്ഞെടുപ്പ് ചെലവിന് ധനസമാഹരണം ലക്ഷ്യമിട്ടാണ് സിപിഎം ബക്കറ്റ് പിരിവിന് ഇറങ്ങുന്നത്. ഇത്തവണ രസീത് പിരിവ് ഉണ്ടാകില്ല.

Read Also : റിപ്പബ്ലിക്ക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൺകുളിർക്കെ കാണാനായി ഭാഗ്യം ലഭിച്ച കേരളത്തിലെ ആ ദമ്പതികൾ ഇവരാണ്

വീടുകളിലും സ്ഥാപനങ്ങളിലുമായി ഈ മാസം 30, 31 തീയതികളിലാണ് പിരിവ് നടത്തുക. 30ന് സ്ഥാപനങ്ങളിലും 31ന് വീടുകളിലുമായി പിരിവ് നടത്തും. ഇത്തവണത്തെ കളക്ഷന് എല്ലാ നേതാക്കളും പ്രവർത്തകരും എല്ലാ വീടുകളിലും കയറി ഇറങ്ങണമെന്നാണ് പാർട്ടി നിർദ്ദേശം.

ബക്കറ്റിൽ ആദ്യം പ്രവർത്തകർ തന്നെ പിരിവിടണമെന്നും അതിന് ശേഷം ജനങ്ങളെ സമീപിച്ചാൽ മതിയെന്നും മനസറിഞ്ഞ് തരുന്നത് സ്വീകരിച്ചാൽ മതിയെന്നും പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button