കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന സംരംഭത്തിന് തൃശൂരിൽ നിന്നും ആദ്യ ചുവടുവെയ്പ്പ്. തൃശൂർ ഇരിങ്ങാലക്കുട റൂട്ടിലെ അമ്പാടി ബസിൽ ഇനി മുതൽ ബസ് ചാർജ്ജ് ഓൺലൈനായി അടയ്ക്കാം. ഇന്ത്യൻ തപാൽ പേയ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിലാണ് ബസ് ചാർജ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്.
കേന്ദ്ര സർക്കരിന്റെ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബസുടമ. പൂർണമായും ഡിജിറ്റൽ ആയിട്ടില്ലെങ്കിലും യുവാക്കളിൽ നിന്നടക്കം മികച്ച സ്വീകാര്യതയാണ് പദ്ധതിയ്ക്ക് ലഭിക്കുന്നത്. യുവജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഡിജിറ്റൽ പണമിടപാടുകളെ ആണല്ലോ. ബസിൽ പതിപ്പിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് ഏത് പേയ്മെന്റ് ആപ്ലിക്കേഷനിലൂടെയും ബസ് യാത്രാ നിരക്ക് അടക്കാം. ഡിജിറ്റൽ തൃശൂരിന്റെ പ്രചാരണാർത്ഥം കൂടിയാണ് സംരംഭം.
Post Your Comments