NattuvarthaLatest NewsKeralaNews

മോഷണം, വധശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

മൂന്നു വർഷത്തോളമായി ഒളിവിലായിരുന്നു പ്രതി

അയിരൂർ: നിരവധി കേസുകളിലെ പ്രതിയായ ഇടവ വെറ്റക്കട ഷീബ മൻസിലിൽ കൊച്ചനസ് എന്ന അനസിനെ(25) പിടികൂടി. മോഷണം, വധശ്രമം, കഞ്ചാവ് വിൽപന തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു മൂന്നു വർഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പൊലീസാണ് പിടികൂടിയത്.

2015 മുതൽ പ്രദേശത്ത് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐമാരായ ആർ.സജീവ്, നിസാറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button