തിരുവനന്തപുരം: സ്പീക്കറെ സ്ഥാനത്തുനിന്നും നീക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയത്തിനെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ മറുപടി. ഖൂര്‍ആന്‍ വാക്കുകള്‍ ഉദ്ധരിച്ചാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. ‘സത്യവിശ്വാസികളെ നിങ്ങള്‍ ഊഹങ്ങളെ പിന്തുടരരുത്. അത് കുറ്റമാകുന്നു’; എന്നാണ് ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്.
Read Also: ശബരിമല അയ്യപ്പനെ നിന്ദിച്ച രഹ്ന ഫാത്തിമയും പങ്കാളിയും വേർപിരിഞ്ഞു
എന്നാൽ തനിക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും വിയോജിപ്പിന്‍റെ ശബ്ദത്തെ സഭ ആഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് സ്പീക്കറെ അടിക്കുന്നു എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കെ.എസ്.യു പ്രസിഡന്‍റിനെ പോലെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതായും പത്ര വാര്‍ത്തക്ക് പിന്നില്‍ പോയി പ്രതികരിക്കാന്‍ വിഡ്ഢിയല്ല താനെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Post Your Comments