
ഡോളർ കടത്ത് കേസിൽ സ്പീക്കർക്കെതിരായ നീക്കം ശക്തമാക്കി കസ്റ്റംസ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിലാണ് പരിശോധന. ഡോളർ അടങ്ങിയ ബാഗ് ഇവിടെവെച്ച് സ്പീക്കർക്ക് കൈമാറിയെന്നാണ് സരിതയുടെ മൊഴി. ഇതേത്തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.
നേരത്തെ, ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിൽ ഹാജരാകാത്തതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വസതിയിൽ നേരിട്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
Post Your Comments