തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കുരുക്കുമുറുക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്ത കസ്റ്റംസ് സംഘം പണം കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തി. ശ്രീരാമകൃഷ്ണനെതിരായ നിര്‍ണായക വിവരങ്ങള്‍ ഇതിനോടകം ലഭിച്ചെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. സ്പീക്കറുടെ സഹോദരെന്റ പേരിലുള്ള പേട്ട മരുതം റോയല്‍ വിങ്സിലെ ഡി 3 ഫ്ലാറ്റില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ കസ്റ്റംസ് സംഘം രണ്ട് മണിക്കൂറോളം പരിശോധന നടത്തി.
അതിന് ശേഷം സ്പീക്കറെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.കേസിലെ പ്രതിയായ സന്ദീപ് നായരുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ എത്തിയതും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണുള്ളതെന്നതിന് തെളിവും പുറത്തുവന്നു. അതിനുപിന്നാലെയാണ് യു.എ.ഇ കോണ്‍സല്‍ ജനറല്‍ വഴി സ്പീക്കര്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നും ആരോപണമുയര്‍ന്നത്.
സ്പീക്കര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് പ്രതിരോധിച്ചിരുന്ന സര്‍ക്കാറിനും സി.പി.എമ്മിനും കസ്റ്റംസ് നീക്കം തിരിച്ചടിയായി. ഇനിയുള്ള കസ്റ്റംസ് നീക്കം സ്പീക്കര്‍ക്കും പാര്‍ട്ടിക്കും നിര്‍ണായകമാണ്. പണം കടത്തിയതിന് മാത്രമല്ല വിദേശത്ത് സ്ഥാപനം നടത്തിയതിനും നിരവധി വിദേശയാത്ര നടത്തിയതിനും ശ്രീരാമകൃഷ്ണനെതിരെ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത് .
സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഫ്ലാറ്റില്‍ വെച്ച് ഡോളര്‍ കൈമാറിയെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴി. യു.എ.ഇ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 30 കി.ഗ്രാം സ്വര്‍ണം കടത്തിയ സംഭവം വെളിയില്വന്നപ്പോള് തന്നെ സ്പീക്കറുടെ ബന്ധം വിവാദമായിരുന്നു.
Post Your Comments