KeralaLatest NewsNews

പൊലിസ് വേഷം ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പൊലിസ് വേഷം ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത നെയ്യാറ്റിൻകര സ്വദേശികളെ തമിഴ്നാട് പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നെയ്യാറ്റിൻകര സ്വദേശികളായ ഗോപകുമാർ, സുരേഷ് കുമാർ, രാജേഷ് കുമാർ, സജിൻ കുമാർ, അഖിൽ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ‌‌‌

നെയ്യാറ്റിൻകരയിലെ കേരള ഫാഷൻ ജ്വല്ലറി ജീവനക്കാരൻ തിരുനൽവേലി സ്വദേശിയായ ഒരാൾക്ക് സ്വർണ്ണം വിൽക്കാനായി കൊടുത്തയച്ചിരുന്നു. ഈ പണവുമായി തിരിച്ചുവരുന്നതിനിടെയാണ് പ്രതികൾ പൊലിസ് വേഷം ചമഞ്ഞ് പണം പിടിച്ചു വാങ്ങുന്നത്. അനധികൃതമായി കുഴൽപണം കടത്തുന്നു എന്ന് പറഞ്ഞാണ് പണം പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button