
തിരുവനന്തപുരം: ബിജെപിയുടെ പ്രധാന ശക്തി കേന്ദ്രമായ നേമം പിടിച്ചെടുക്കാന്‍ സി പി എം വി ശിവന്‍കുട്ടിക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് സൂചന. മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ ആയ ഒ രാജഗോപാലിന് പകരം ഇത്തവണ ബി ജെ പി കളത്തിലിറക്കുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്. മണ്ഡലം കേന്ദ്രീകരിച്ച് താഴെത്തട്ടിലുളള പ്രവര്‍ത്തനങ്ങള്‍ കുമ്മനം തുടങ്ങികഴിഞ്ഞു. ഘടകക്ഷികള്‍ക്ക് നല്‍കാതെ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സീറ്റ് ലക്ഷ്യമിടുന്ന വിജയന്‍ തോമസ് ഇതിനോടകം മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു.
Read Also: കോണ്‍ഗ്രസ് മുക്ത ഇന്ത്യ; ദേശീയനയം നടപ്പാക്കാനൊരുങ്ങി ബിജെപി
എന്നാൽ ബിജെപിയില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനുളള സാഹചര്യമുണ്ടെന്ന് സി പി എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ബി ജെ പിക്ക് മികച്ച ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ബിജെപി ലീഡ് ചെയ്‌ത ഏക മണ്ഡലവും നേമം തന്നെ. സീറ്റ് പിടിക്കുക എന്നത് സി പി എമ്മിന്റെ അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ തവണ തോറ്റെങ്കിലും 2011ല്‍ ജയിച്ചതിനേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ശിവന്‍കുട്ടി നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മണ്ഡലത്തിലെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച് അദ്ദേഹം ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ യു ഡി എഫ് വോട്ടുകള്‍ ബി ജെ പിക്ക് പോയില്ലെങ്കില്‍ ജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ.
Post Your Comments