ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടക്കുകയാണ്. ഒരു ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന അംഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയോ തെറ്റോ? ഇത്തരം ചര്‍ച്ചകള്‍ നിരവധി നടക്കാറുണ്ട്. ഇപ്പോള്‍ വീണ്ടും ഈ ചോദ്യം ഉയര്‍ന്നു വരുകയാണ്. അതിനു പിന്നില്‍ മാതൃകാ ദമ്പതിമാരുടെ സ്നേഹപ്രകടനവേദിയായി പാര്‍ട്ടി കോണ്‍ഗ്രസ് മാറിയതാണ്.
സിപിഎം മുന്‍ എം എല്‍ എ ശിവന്‍കുട്ടിയും ഭാര്യയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ ചര്‍ച്ച. കമ്യൂണിസ്റ്റ്കാരായ അവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ എന്തിത്ര തെറ്റ് എന്ന് ചിന്തിക്കാന്‍ വരട്ടെ.. രാഷ്ട്രീയം എല്ലാവര്ക്കും ഉണ്ടാകും. എന്നാല്‍ ഒരു ഭരണ ഘടനയുടെ അംഗമായി ഇരിക്കുന്ന വ്യക്തി അതും രാഷ്ട്രീയമായ വേര്‍തിരിവുകള്‍ പാടില്ലാത്ത ഒരു സ്ഥാപനത്തില്‍ അംഗമായിരിക്കുംപോള്‍ അത്തരം ഒരാള്‍ ഇങ്ങനെ ഒരു പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയാണോ? അപ്പോള്‍ ചോദിക്കും അവര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആയതു കൊണ്ടല്ലേ ഈ ഭരണഘടനാ പദവിയില്‍ എത്തിയതെന്ന്. അത് ശരിയാണ്. ഹൈദരാബാദില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ മന്ത്രിമാര്‍ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ട്. മറ്റ് ഭരണഘടനാ പദവി വഹിക്കുന്നവരും പങ്കെടുക്കുന്നുണ്ട്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (പി.എസ്.സി) അംഗം ആര്‍ പാര്‍വതീദേവിയും പങ്കെടുത്തു. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതീദേവിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചട്ടലംഘനം നടത്തിഎന്ന് വിവാദമാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സജീവമായി പങ്കെടുത്ത പാര്‍വതി ദേവി, ശിവന്‍കുട്ടിക്കൊപ്പം സമ്മേളന ഹാളിലും സന്നിഹിതയായിരുന്നു. പിഎസ് സി അംഗം എന്ന നിലയില്‍ ഈ പരിപാടിയില്‍ പങ്കെടുത്തതിലെ അനൗചിത്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. ഏഷ്യാനെറ്റ് വാര്‍ത്താതലവന്‍ എം ജി രാധാകൃഷ്ണന്റെ സഹോദരി കൂടിയാണ് പാര്‍വതീ ദേവി. പി.എസ്.സി. അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ജാതി-മത സംഘടനകളുടെയോ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ് ചട്ടമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ചട്ട ലഘനമുണ്ടായാല്‍ നടപടി എടുക്കേണ്ടത് ഗവര്‍ണറാണ്.
അതേസമയം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി അംഗമാണെങ്കിലും സ്പീക്കറായിരിക്കെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിലെ ധാര്‍മികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സാധാരണ ഗതിയില്‍ സ്പീക്കര്‍മാര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ നിഷ്പക്ഷത പാലിക്കാറാണ് പതിവ്. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ബിജെപി എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാറില്ല. തങ്ങളുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണ് ഈ നേതാക്കന്മാര്‍ എന്ന വിമര്‍ശനം ശക്തമാകുകയാണ്.
Post Your Comments