KeralaNattuvarthaLatest NewsNews

മാധ്യമപ്രവർത്തകൻ പ്രദീപിന്റെ മരണം; രണ്ടു ബൈക്കുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

ദുരൂഹത ഇല്ലെന്ന് ആവർത്തിച്ച് അന്വേഷണ സംഘം

സംസ്ഥാനത്ത് ഏറെ ചര്‍ച്ചാവിഷയമായ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. എന്നാൽ, അപകടം നടന്ന സമയത്ത് അതുവഴി കടന്നുപോയ രണ്ട് ബൈക്കുകളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഈ വാഹനങ്ങൾ അപകടത്തിനു കാരണമായോ എന്ന പരിശോധനയിലാണ് പൊലീസ്.

Also Read: രക്തസാക്ഷി ദിനത്തില്‍ രാജ്യം മുഴുവന്‍ രണ്ട് മിനിറ്റ് മൗനം ആചരിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഒന്നര മാസം മുന്‍പ് കാരയ്ക്കാമണ്ഡപത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിലാണ് പ്രദീപ് കൊല്ലപ്പെടുന്നത്. എല്ലാ രാഷ്ട്രീയക്കാരേയും പ്രദീപ് വിമര്‍ശിച്ചിരുന്നു. ഭരണത്തിലുള്ള സിപിഎമ്മിന് പലപ്പോഴും കടന്നാക്രമണത്തിന്റെ ഭാഷയാണ് നേരിടേണ്ടിവന്നത്. സ്വാഭാവിക അപകടമരണമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രദീപിന്റെ മരണം കൊലപാതകമാണോ എന്ന സംശയം ശക്തമായി തന്നെ ഇപ്പോഴും തുടരുന്നു.

പ്രദീപിനെ ഇടിച്ചു വീഴ്ത്തിയത് ലോഡുമായി പോയ ടിപ്പര്‍ ആണ്. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്. മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button