COVID 19Latest NewsNewsBahrainGulf

ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള അ​ഞ്ചു വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ്​ ടെ​സ്​​റ്റ്​ ഫീ​സി​ൽ ഇ​ള​വ്​

ദ​മ്മാം: സൗ​ദി​യി​ൽ​നി​ന്നു ബ​ഹ്‌​റൈ​നി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം പോ​കു​ന്ന അ​ഞ്ചു വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക് ആണ് കോ​വി​ഡി​നു​ള്ള പി.​സി.​ആ​ർ ല​ബോ​റ​ട്ട​റി ടെ​സ്​​റ്റ്​ ഫീ​സി​ൽ കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ അ​തോ​റി​റ്റി (കെ.​എ​ഫ്.‌​സി‌.​എ) ഇ​ള​വ് ന​ൽ​കിയിരിക്കുന്നു.

അം​ഗീ​കൃ​ത ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബ​വും, ഔ​ദ്യോ​ഗി​ക ദൗ​ത്യം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന​വ​ർ, വി​ദേ​ശ സൈ​നി​ക​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും അ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളു​ടെ​യും ചെ​ല​വി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​വ​ർ, ബ​ഹ്‌​റൈ​നി​ൽ കോ​വി​ഡ് വാ​ക്‌​സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഇ​ള​വ് നൽകിയിരിക്കുന്നത്. ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ​ക്കും സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ബ​ഹ്‌​റൈ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ ന​ട​പ​ടി​ക്ര​മം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം അ​തോ​റി​റ്റി അറിയിക്കുകയുണ്ടായി.

ബ​ഹ്‌​റൈ​നി​ൽ എ​ത്തു​ന്ന​തി​നു ​മു​മ്പ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡി​ൽ​ നി​ന്ന് മു​ക്ത​രാ​ണെ​ന്ന് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. പ​രി​ശോ​ധ​ന​ഫ​ല​ത്തി​ന്​ 72 മ​ണി​ക്കൂ​ർ വ​രെ സാ​ധു​ത​യു​ണ്ടാ​കും. ഇ​തി​ല്ലാ​ത്ത​വ​ർ 400 റി​യാ​ൽ ചെ​ല​വി​ൽ കോ​സ്‌​വേ​യു​ടെ നി​ശ്ചി​ത സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക്കു​ വി​ധേ​യ​മാ​ക​ണം. പ​ണ​മാ​യോ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ വ​ഴി​യോ ഫീ​സ് ന​ൽ​കാ​മെ​ന്നും കെ.‌​എ​ഫ്.‌​സി.‌​എ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ലെ​യോ അ​ല്ലെ​ങ്കി​ൽ ബ​ഹ്‌​റൈ​ൻ അം​ഗീ​കാ​ര​മു​ള്ള സൗ​ദി ല​േ​ബാ​റ​ട്ട​റി​ക​ളോ ന​ൽ​കു​ന്ന യ​ഥാ​ർ​ഥ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വീ​ക​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button