ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഭാരതീയ അടുക്കള’ സമ്മിശ്ര അഭിപ്രായം നേടി മുന്നേറുകയാണ്. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് രണ്ടഭിപ്രായമാണുള്ളത്. സിനിമ ഹിന്ദു മതത്തെ അവഹേളിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കേ സിനിമ വന്ന വഴി വ്യക്തമാക്കി സംവിധായകൻ ജിയോ ബേബി.
Also Read: ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പില്‍ 7.3 കോടി ; അപ്രതീക്ഷിത ഭാഗ്യം നേടി യുവതി
നമ്മള്‍ ജനിച്ചു വീഴുന്ന നിമിഷം മുതല്‍ മറ്റാരോ തീരുമാനിക്കുന്ന രീതിയിലാണ് നാം വളരുന്നതെന്ന് സംവിധായകൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നമ്മുടെ സമൂഹവും വീടുമൊന്നും കറക്റ്റഡ് അല്ലെന്നാണ് ജിയോ ബേബിയുടെ പക്ഷം. ‘ജനിച്ചു വീഴുമ്പോള്‍ തന്നെ ഒരു മതം കൊടുക്കുന്നു, അതിന്റെ ചുറ്റുപാടിലാണ് പിന്നെ വളരുന്നത്. പല മതങ്ങളും പ്രശ്‌നമാണ്. മതങ്ങളൊക്കെ സ്ത്രീകളെ വളരെ വില കുറഞ്ഞതായിട്ടാണ് കാണുന്നത്.’- സംവിധായകൻ വ്യക്തമാക്കുന്നു.
രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്ന് സംവിധായകൻ പറയുന്നു. വിവാഹജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ഈ ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read: അല്‍പം നാരങ്ങയും പഞ്ചസാരയും കൊണ്ട് കൈവിരലുകൾ ഇനി മനോഹരമാക്കാം
‘വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹം നഷ്ടപ്പെടുത്തുന്നത് രണ്ട് പേരുടെ സ്വാതന്ത്ര്യമാണ്. ഒരു പരിധി വരെ ആണുങ്ങളുടെയും ഒരുപാട് അളവിൽ പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യമാണ് അതുകൊണ്ട് നഷ്ടമാകുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവേഴ്‌സെങ്കിലും കൂടുതല്‍ നടക്കണേ എന്നാണ്. എന്നാല്‍ എനിക്ക് അത്രയും സന്തോഷം ഉണ്ടാകും.’- ജിയോ പറയുന്നു.
Post Your Comments