മനാമ : ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പില്‍ അപ്രതീക്ഷിത ഭാഗ്യം നേടി യുവതി. ബഹ്റൈനിലെ ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.3 കോടി ഇന്ത്യന്‍ രൂപ)യാണ് അമ്ന അഹമ്മദ് എന്ന യുവതിയ്ക്ക് ലഭിച്ചത്. വിജയിയാണെന്ന വിവരം അമ്നയെ ഫോണില്‍ ബന്ധപ്പെട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ഫോണ്‍ കോള്‍ വന്നതെന്നും സമ്മാന വിവരം അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും വലിയ സര്‍പ്രൈസാണിതെന്നും അമ്ന പറഞ്ഞു.
പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച തിമാര്‍ പ്രൈസിലൂടെ 29,000 ഉപയോക്താക്കള്‍ക്കായി 26 ദശലക്ഷം ഡോളര്‍ ഇതുവരെ സമ്മാനമായി നല്‍കിയതായി കഴിഞ്ഞ വര്‍ഷം ബാങ്ക് അറിയിച്ചിരുന്നു. വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും ബാങ്കിന്റെ സീഫ് ഡിസ്ട്രിക്ടിലെ ആസ്ഥാനത്താണ് തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പ് നടന്നത്. സേവിങ്സ് അക്കൗണ്ടുകളെ അടിസ്ഥാനമാക്കി നല്‍കുന്ന സമ്മാനമാണ് തിമാര്‍. 30 ബഹ്റൈന്‍ ദിനാര്‍ ബാലന്‍സ് ഉള്ളവരെ തിമാര്‍ അക്കൗണ്ടിനായി പരിഗണിക്കും. ഇവര്‍ പ്രതിമാസ നറുക്കെടുപ്പില്‍ അര്‍ഹത നേടും.
Post Your Comments