Latest NewsKeralaNews

ഒറ്റക്കെട്ടായി നിന്ന് യുഡിഎഫിന്റെ വിജയം ഉറപ്പാക്കും : എ.കെ ആന്റണി

കൂട്ടായ നേതൃത്വമായിരിക്കും കോണ്‍ഗ്രസിനെ നയിക്കുകയെന്നും ആന്റണി വ്യക്തമാക്കി

ന്യൂഡല്‍ഹി : കേരളം തിരിച്ചു പിടിയ്ക്കുമെന്നും ഒറ്റക്കെട്ടായി നിന്ന് യുഡിഎഫിന്റെ വിജയം ഉറപ്പാക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ജയിക്കുകയാണു ലക്ഷ്യം. കേരളത്തിലെ യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. കൂട്ടായ നേതൃത്വമായിരിക്കും കോണ്‍ഗ്രസിനെ നയിക്കുകയെന്നും ആന്റണി വ്യക്തമാക്കി.

ജയിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉണ്ടാകുമെന്നും അതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കേരള നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, താരീഖ് അന്‍വന്‍ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button