ന്യൂഡൽഹി : ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന്റെ വിജയത്തിൽ എല്ലാവരും സന്തോഷവാൻമാരാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
‘ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ നാമെല്ലാവരും സന്തോഷവാൻമാരാണ്. ഊർജ്ജസ്വലവും അഭിനിവേശം നിറഞ്ഞതുമായ പ്രകടനം. ഒപ്പം ചടുലതയും ദൃഢനിശ്ചയവും മത്സരത്തിൽ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങൾ. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഗാബയിൽ കഴിഞ്ഞ 32 വർഷമായി തോൽവിയറിയാതെയുള്ള ഓസ്‌ട്രേലിയയുടെ കുതിപ്പിനാണ് ഇന്ത്യ ഇന്ന് കടിഞ്ഞാണിട്ടത്. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1 സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്തുകയും ചെയ്തു.
Post Your Comments