
ഉടമയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു പോത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചയെന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ചിത്രീകരിച്ച തിയതിയോ സമയമോ വീഡിയോയില്‍ ലഭ്യമല്ല. പാട്ട് പാടി നൃത്തം ചെയ്യുന്ന ഉടമ ആവശ്യപ്പെടുന്നത് പോലെ തലയും കാലുകളും അനക്കി പോത്തും ഡാൻസ് കളിക്കുന്നു. ഒരു പുതപ്പുകൊണ്ട് മൂടിയിട്ട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും പോത്ത് തുള്ളിച്ചാടുന്നത് വീഡിയോയില്‍ കാണാം.
ഡാന്‍സിന്‍റെ വേഗത കൂടുന്നതോടെ പുതപ്പ് താഴെ വീഴുന്നുണ്ട്. ഉടമയുടെ സമീപത്തുള്ളവരുടെ പ്രോല്‍സാഹനം കൂടി ലഭിക്കുന്നതോടെ പോത്ത് കൂടുതല്‍ ആവേശത്തോടെയാണ് നൃത്തം ചെയ്യുന്നത്.
Post Your Comments