Latest NewsNewsInternational

പതിനാലുകാരിയായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി,വ്യവസായി ജീവനൊടുക്കി

ന്യൂയോര്‍ക്ക്: പതിനാലുകാരിയായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായി ജീവനൊടുക്കിയിരിക്കുന്നു. ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന ഭൂപീന്ദര്‍ സിങ്(57)ആണ് മകളെയും ഭാര്യയുടെ മാതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കുന്നത്. വെടിയേറ്റ ഭാര്യ രഷ്പാല്‍ കൗര്‍(40) പരിക്കുകളോടെ രക്ഷപ്പെടുകയുണ്ടായി.

ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ അല്‍ബാനിക് സമീപമുള്ള കാസ്ടല്‍ട്ടനില്‍ ജനുവരി 13ന് രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മകള്‍ ജസ്ലീന്‍ കൗറിനെയും ഭാര്യാമാതാവ് മഞ്ജീത് കൗറിനെയും(55)വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിങ് സ്വയം വെടിവെച്ചു മരിക്കുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button