Latest NewsKeralaNews

ദേവസ്വത്തിന്റെ രേഖകളിൽ ‍ മിക്ക ക്ഷേത്രങ്ങളിലേയും വരുമാനം കുറവ് ; സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന ആവശ്യവുമായി ഭക്തജനങ്ങൾ

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1250 ക്ഷേത്രങ്ങളില്‍ 50 ഇടങ്ങളില്‍ മാത്രമാണ് നിത്യവരുമാനമുള്ളതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഭക്തജനങ്ങള്‍ സോഷ്യൽ ഓഡിറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്.

Read Also : കോവിഡ് വാക്സിൻ കുത്തിവച്ചാൽ സ്വവർഗാനുരാഗികളാകുമെന്ന വാദവുമായി മതപുരോഹിതൻ ‍

വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ ഹൈന്ദവ സംഘടനകളുടെയും, സ്വകാര്യവ്യക്തികളുടേയും കുടുംബങ്ങളുടേയും ട്രസ്റ്റുകളുടേയും ഒക്കെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും അതത് ഇടങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്ര നടത്തിപ്പിന് മതിയാകുന്നുണ്ടെന്നാണ് അറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ മാത്രം വരുമാനം കുറയുന്നതെന്താണെന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണമെന്നും ഭക്തര്‍ പറയുന്നു.

കൊവിഡ് പ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്ബു വരെ ക്ഷേത്രങ്ങളിലെല്ലാം ഭക്തരുടെ ബാഹുല്യം ഉണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ പോലും ദിനംപ്രതി നൂറുകണക്കിന് ഭക്തര്‍ ദര്‍ശനം നടത്തുമായിരുന്നു. മഹാക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ആയിരങ്ങളാണ് പ്രതിദിനം എത്തിയിരുന്നത്. അതായത് ഏതാണ്ട് തൊണ്ണൂറു ശതമാനം ക്ഷേത്രങ്ങളിലും നിത്യനിദാനത്തിനുള്ള വരുമാനം അതത് ക്ഷേത്രങ്ങളില്‍തന്നെ ലഭിക്കുമെന്നാണ് ഭക്തര്‍ പറയുന്നത്.

എന്നാല്‍, ദേവസ്വത്തിന്റെ ഔദ്യോഗിക രേഖകളില്‍ മിക്ക ക്ഷേത്രങ്ങളിലേയും വരുമാനം കുറവായിട്ടാണ് കാണുന്നത്. ക്ഷേത്രങ്ങളിലെ വരുമാനം മൊത്തം കൃത്യമായി കണക്കില്‍പ്പെടുത്താത്തതാണ് വരുമാനത്തേക്കാള്‍ ഏറെ ചിലവ് എഴുതേണ്ടി വരുന്നതെന്നാണ് സൂചന. ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്നതുപോലും കൃത്യമായി കണക്കില്‍ വരുന്നില്ല.

ക്ഷേത്രങ്ങളിലെ വഴിപാട് രസീതുകളിലടക്കം കൃത്രിമത്വം കാണിച്ച്‌ പണം തട്ടിയെടുക്കുന്ന ജീവനക്കാരെ ശിക്ഷയില്‍ നിന്ന് രക്ഷപെടുത്താന്‍ രാഷ്ട്രീയ ഇടപെടല്‍. ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളില്‍ അര്‍പ്പിക്കുന്ന എല്ലാ വഴിപാടുകളുടേയും കൃത്യമായ വരുമാനം ദേവസ്വം കണക്കില്‍ വരുന്നില്ലെന്നാണ് മുന്‍കാല ദേവസ്വം ജീവനക്കാര്‍ തന്നെ സൂചിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥന്മാരുടെ താല്പര്യക്കുറവും അഴിമതിയും വരുമാനചോര്‍ച്ചയ്ക്ക് ഇടയാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button