ഇസ്രായേലിലെ മതപുരോഹിതനാണ് കോവിഡ് വാക്‌സിനെതിരെ പുതിയ വാദവുമായി എത്തിയിരിക്കുന്നത്. ഇസ്രായേലിലെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തില്‍പെട്ട പുരോഹിതനായ റബ്ബി ഡാനിയേല്‍ അസോര്‍ ആണ് അനുയായികള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്.
സോഷ്യല്‍മീഡിയയിലടക്കം നിരവധി ഫോളോവേഴ്സുള്ളയാളാണ് റബ്ബി ഡാനിയേല്‍. വാക്സിനേഷന്‍ നടപടികള്‍ ‘ആഗോള ക്ഷുദ്ര ഗവണ്‍മെന്റിന്റെ’ പ്രവര്‍ത്തനമാണെന്നും പുതിയ ലോക ക്രമം സ്ഥാപിക്കാനുള്ള ശ്രമമാണിതെന്നുമാണ് വാദം. മനുഷ്യ ഭ്രൂണത്തില്‍ നിന്നാണ് വാക്സിന്‍ നിര്‍മിക്കുന്നതെന്നും ഇതു കുത്തിവെച്ചാല്‍ മനുഷ്യനില്‍ വിപരീത താത്പര്യങ്ങളുണ്ടാകുമെന്നുമാണ് വാദം. ഭ്രൂണത്തില്‍ നിന്നും നിര്‍മിക്കുന്ന ഏത് വാക്സിന്‍ ഉപയോഗിച്ചാലും വിപരീത താത്പര്യങ്ങള്‍ ഉണ്ടാകും. ഇതിന് തെളിവുണ്ടെന്നും സ്വവര്‍ഗാനുരാഗികളാകുമെന്ന സൂചന നല്‍കി ഇയാള്‍ വാദിക്കുന്നു.
ലോകാരോഗ്യ സംഘടനയെയും വാക്സിനേഷന്‍ വികസിപ്പിക്കുന്നഫൈസര്‍, ബയോ ടെക്കിനെയും “ക്രിമിനല്‍ സംഘടനകള്‍” എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാക്സിനിലൂടെ മൈക്രോചിപ്പ് കയറ്റുന്നുവെന്നുവെന്നാണ് മറ്റൊരു വാദം.
Post Your Comments