Latest NewsKeralaNewsCrime

എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത. എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിക്കുകയുണ്ടായി. കൊച്ചി തൈക്കൂടത്താണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് . കടയില്‍ പോയി വരാന്‍ വൈകിയതിനാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തത്. ഇയാള്‍ മുന്‍പും ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button