
തിരുവനന്തപുരം: സതീഷ് പറമ്പത്ത് എന്ന ഐഡിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അസഭ്യവര്‍ഷം, പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചത് സിനിമാതാരത്തിന്റെ ഫോട്ടോ. സംഭവത്തില്‍ കൊല്ലം സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. സിനിമാതാരവും പ്രവാസിയുമായ പിങ്കുപിള്ളയുടെ ഫോട്ടോയാണ് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് നടന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. പുറത്തിറങ്ങാനിരിക്കുന്നതുള്‍പ്പടെ അഞ്ചോളം മലയാളസിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരമാണ് പിങ്കുപിള്ളെ.ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പടം എടുത്ത് സതീഷ് പറമ്പത്ത് എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്.
Read Also : യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ എംഎല്‍എയുടെ മുന്‍ പി.എ പ്രദീപ് കോട്ടാത്തല നേരിട്ടത് സിനിമാ സ്റ്റൈലില്‍
കമന്റ് ശ്രദ്ധയില്‍ പെട്ട പിങ്കുവിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം ഇദ്ദേഹത്തെ അറിയിക്കുന്നത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച മകനോടൊത്തുള്ള ഒരുപടം എടുത്താണ് ഇ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക് ഉണ്ടാക്കിയതെന്ന് ബോധ്യപ്പെട്ടു.സതീഷ് പററമ്പത്ത് എന്ന ഐഡിയില്‍ നിന്നും വന്ന കമന്റിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്ത് വന്നതോടെയാണ് സംഭവം സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെടുന്നത്.
Post Your Comments