Latest NewsKeralaNews

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ എംഎല്‍എയുടെ മുന്‍ പി.എ പ്രദീപ് കോട്ടാത്തല നേരിട്ടത് സിനിമാ സ്റ്റൈലില്‍

കൊല്ലം: ഗണേശ് കുമാറിന് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തല്ലിച്ചതിനെ കുറിച്ച് വനിതാ നേതാവ് നിഷ സുനീഷ്. എംഎല്‍എയുടെ മുന്‍ പി.എ പ്രദീപ് കോട്ടാത്തല നേരിട്ടത് സിനിമാ സ്റ്റൈലിലാണെന്നാണ് ഇവര്‍ പറയുന്നത്.. എംഎല്‍എയുടെ വാഹനത്തിന് പിന്നാലെ ഗുണ്ടാ സംഘത്തെ പോലെയാണ് പ്രദീപും സംഘവും സ്വിഫ്റ്റ് കാറില്‍ അകമ്പടി സേവിച്ചിരുന്നത്. ചവറ ശങ്കരമംഗലത്ത് വൈകുന്നേരം നാലരയോടെ എത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നിലേക്ക് ചാടിയിറങ്ങിയത്. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പിന്നെ നടന്നത് സിനിമയെ വെല്ലുന്ന കാഴ്ചകള്‍.

Read Also : ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എംഎല്‍എയുടെ വാഹനത്തിന് പിന്നാലെ എത്തിയ പ്രദീപും സംഘവും കാര്‍ ദേശീയപാതയ്ക്ക് നടുവില്‍ നിര്‍ത്തി ചാടിയിറങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തലങ്ങും വിലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. ഇതിനിടെ എംഎല്‍എയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. വനിതാ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നിഷാ സുനീഷിനെ പ്രദീപ് കൈ പിരിച്ച് തിരിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറയുകയുമായിരുന്നു. എംഎല്‍എ വാഹനത്തില്‍ കാഴ്ചക്കാരനെ പോലെ ഇരിക്കുന്നുണ്ടായിരുന്നു.

അതേസമയം, വനിതാ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രദീപ് കോട്ടാത്തലയ്‌ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദ്ദിച്ചതിനും നിഷാ സുനീഷ് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button