ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയെന്ന് ഡൽഹി പോലീസ്. ഖാലിസ്ഥാനി, അല്‍ഖ്വയ്ദ ഭീകര സംഘടനകളാണ്ആ ക്രമണത്തിനൊരുങ്ങുന്നതെന്നാണ് ലഭിച്ച വിവരമെന്ന് ഡൽഹി പോലീസ് എസിപി സിദ്ധാര്‍ത്ഥ് ജയിന്‍ പറഞ്ഞു. ചില രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഭീകരവാദികളായ ചിലരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ ദല്‍ഹിയില്‍ പതിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു. അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. കര്‍ഷക സമരത്തിന്റെ മറവില്‍ ഭീകരവാദ സംഘടനകള്‍ ഡൽഹിയെ ലക്ഷ്യമാക്കി നീക്കങ്ങള്‍ ആരംഭിച്ചെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലെ ഓരോ കേന്ദ്രങ്ങളിലും സുരക്ഷാ സേനകളുടെ പരിശോധന.
Read Also: ഗ്രാമസഭ ചേരുന്നതിനിടെ കത്തിക്കുത്ത്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്ക്
എന്നാൽ ഖാലിസ്ഥാനി ഭീകരസംഘടനകള്‍ സമരത്തിന്റെ മറവില്‍ പ്രവര്‍ത്തനം കൂടുതല്‍ തീവ്രമാക്കിയ സാഹചര്യത്തില്‍ സമരനേതാക്കളെ അടക്കം ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സമരത്തിനായി ദുരൂഹ സാഹചര്യങ്ങളില്‍ കോടിക്കണക്കിന് രൂപ എത്തിച്ചേരുന്നതിനെ പറ്റിയും അന്വേഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തില്‍ നിന്ന് ഇരുപത്തയ്യായിരമാക്കി കുറച്ചിട്ടുണ്ട്. 15 വയസ്സില്‍ താഴെയുള്ളവരെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പരേഡ് കാണുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
Post Your Comments