ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വച്ചതിന് പിന്നാലെ ബിജെപിയിലേയ്ക്ക് എത്തിയ സുവേന്ദു അധികാരി.അടുത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ വെച്ച് ജനവിധി തേടുമെന്ന് മമതാ ബാനര്‍ജി ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നെ നന്ദിഗ്രാമില്‍ മത്സരിപ്പിക്കുകയാണെങ്കില്‍ മമതയെ 50000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുമെന്നും അല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും കമ്ബനിയായി മാറിയെന്നും സുവേന്ദു അധികാരി ആരോപിച്ചു. കൂടാതെ മമതയും മരുമകന്‍ അഭിഷേകും സ്വേച്ഛാധിപത്യം നടത്തുന്ന ടിഎംസിയില്‍ നിന്ന് വിഭിന്നമായി ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും തീരുമാനിക്കുകയെന്നും അധികാരി വ്യക്തമാക്കി.
read also:കിഫ്ബി–സിഎജി റിപ്പോർട്ട് വിവാദത്തിൽ മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ചീറ്റ്
‘എന്നെ അവിടെ സ്ഥാനാര്‍ഥിയാക്കുമോ എന്ന് എനിക്കറിയില്ല. എന്നെ മത്സരിപ്പിക്കുന്നുണ്ടോ.. എന്ന കാര്യത്തില്‍ പോലും യാതൊരു അറിവുമില്ല. തിരഞ്ഞെടുപ്പിന് മുമ്ബ് മാത്രമാണ് മമത നന്ദിഗ്രാമിനെ ഓര്‍മ്മിക്കുന്നത്. നന്ദിഗ്രാമിലെ ജനങ്ങളുടെ വികാരംവെച്ച് കളിക്കുകയാണവര്‍. എന്നാല്‍, അത് ഇത്തവണ ഫലം ചെയ്യില്ല. അവരുടെ പാര്‍ട്ടിയെ ജനാധിപത്യപരമായി ബംഗാള്‍ ഉള്‍ക്കടലിലേക്ക് ജനങ്ങള്‍ തന്നെ വലിച്ചെറിയും. തിങ്കളാഴ്ച നന്ദിഗ്രാമിലെ തെഖാലിയില്‍ നടന്ന ബാനര്‍ജിയുടെ യോഗത്തില്‍ പങ്കെടുത്ത 30,000 ത്തിലധികം ആളുകള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്നവരാണെന്നും’ അധികാരി ഒരു റോഡ് ഷോയില്‍ പെങ്കടുത്തുകൊണ്ട് പറഞ്ഞു.
Post Your Comments