കിഫ്ബി–സിഎജി റിപ്പോർട്ട് വിവാദത്തിൽ മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ചീറ്റ് നൽകിയിരിക്കുന്നു. മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി അറിയിക്കുകയുണ്ടായി. പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസ് നിലനില്‍ക്കില്ലെന്നും കമ്മിറ്റി അറിയിക്കുകയുണ്ടായി. മൂന്ന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുന്നതാണ്.
സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശം വാർത്താ സമ്മേളനം വിളിച്ചു പുറത്തുവിട്ട മന്ത്രിയുടെ നടപടി നിയമസഭാംഗങ്ങളുടെ അവകാശത്തിന്റെയും സത്യപ്രതിജ്ഞയുടെയും ലംഘനമെന്നു കാട്ടി വി.ഡി.സതീശൻ നൽകിയ നോട്ടിസിന്മേൽ മന്ത്രിയെ എ.പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷനായ സമിതി വിളിച്ചു വരുത്തുകയുണ്ടായി.
Post Your Comments