കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ്. കേസിൽ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാർ ആയിരിക്കുമെന്നും പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
‘യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേസില്‍ ആദ്യം തന്നെ കെ.ബി ഗണേഷ് കുമാര്‍ അറസ്റ്റിലാകും. പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ട്.’- കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷിന്റെ വെളിപ്പെടുത്തൽ.
Also Read: ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കി; നടി അനുശ്രിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം
കഴിഞ്ഞ ദിവസം ചവറയിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയെ കരിങ്കോടി കാണിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിനിടെയിലും സംഘര്‍ഷമുണ്ടായിരുന്നു. വാഹനം തടയാൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്.
Post Your Comments