തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക മന്ത്രി എ കെ ബാലന് കത്തയച്ച സംഭവത്തിൽ അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന് മറുപടിയുമായി ചലച്ചിത്ര സംവിധയകാൻ രാജസേനൻ.
സംവിധായകൻ രാജസേനന്റെ വാക്കുകൾ..
പ്രിയ കമലേ.. നമ്മൾ കോടമ്പാക്കത്ത് ഒരുമിച്ച് ജീവിച്ചവരാണ് ഒരുമിച്ച് വർക്ക് ചെയ്തിട്ടുള്ളവരാണ് എന്തെല്ലാം ബുദ്ധിമുട്ടുകൾ നമ്മൾ അനുഭവിച്ചിട്ടുണ്ട് അത് അന്നത്തെ സിനിമക്കാർക്കും അറിയാം. ഇന്ന് തങ്ങൾ പ്രശസ്തനാണ് സമ്പന്നനാണ്. മോദിജിയെ രണ്ട് ചീത്തവിളിച്ചപ്പോൾ ഒരു കമ്മ്യൂണിസ്റ് കസേരകിട്ടി. പക്ഷെ ഒരുകാര്യം അങ്ങ് മറന്നുപോയി അങ്ങയുടെ സിനിമകളെ വിജയിപ്പിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരല്ല പകരം ഇവിടത്തെ സാധാരണക്കാരായ ചെറുപ്പക്കാരാണ്. അത് മറക്കരുത്..ആ ചെറുപ്പക്കാരുടെ വയറ്റത്തടിക്കുന്ന ഒരു കാര്യമല്ലേ അങ്ങ് ഇപ്പോൾ ചെയ്തത്.ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അങ്ങ് എഴുതിയ കത്ത് പാപകരമായ ചിന്തയല്ലേ അത്. ശരിയാണോ..
‘മക്കളെ പഠിപ്പിക്കാനയച്ച് ഒരു ജോലി സമ്പാദിച്ചുവരുന്ന മകനെ സ്വപ്നം കണ്ട് കഴിയുന്ന അച്ഛനമ്മമാരുടെ ശാപം കിട്ടിയാൽ അങ്ങയെ ഒരു ദൈവവും രക്ഷിക്കില്ല. എനിക്ക് ഒന്നേ പറയാനുള്ളൂ ഒരു കസേര കിട്ടി എന്ന് പറഞ്ഞ് ലോകം മുഴുവൻ ആരാധിക്കുന്ന നരേന്ദ്ര മോദിയെ ചീത്തവിളിക്കുക അല്ലെങ്കിൽ ബിജെപിയെ ചീത്ത വിളിക്കുക അല്ലെങ്കിൽ സുരേഷ് ഗോപിയെ ചീത്തവിളിക്കുക.. സുരേഷ് ഗോപി എന്താണ് അങ്ങയോട് ചെയ്ത് തെറ്റ്. അദ്ദേഹം നാടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ്.’
Also Read: തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സൈനികന്‍ അറസ്റ്റിൽ
രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു വലിയ കലാകാരനാണ് അങ്ങയെപോലെ.. ഇങ്ങനെ എല്ലാവരെയും അടച്ച് ആക്ഷേപിച്ചിട്ട് എന്തെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ആനുകൂല്യം കിട്ടാനായി അങ്ങയുടെ ജീവിതം ബാക്കി വെക്കരുത്… നല്ലെരു ചലച്ചിത്രക്കാരനാണ് അങ്ങ്. അങ്ങയുടെ സിനിമകൾ വിജയിപ്പിച്ചത് ഒന്നും തന്നെ ഫിലിംഫെസ്റ്റിവെല്ലിൽ ഇറങ്ങിവരുന്ന മാളത്തിൽ നിന്ന് പുറത്ത് വരുന്ന താടിക്കാരല്ല..ഈ പാവപ്പെട്ട ചെറുപ്പക്കാരാണ്.. അത് മറക്കരുത്. ഒരു കമ്മ്യൂണിസ്റ്റ് വത്ക്കരണം ഉള്ളിൽ മാത്രം ഒതുക്കിവെച്ച് സാധാരണക്കാർക്ക് വേണ്ടി ചിന്തിക്കണം.. അങ്ങയുടെ സിനിമകൾ ഈ ചെറുപ്പക്കാരാണ് കാണേണ്ടത്..അത് മറക്കരുത് ദയവായി..
Post Your Comments