![](/wp-content/uploads/2021/01/car-accident-death.jpg)
അബുദാബി : ബ്രേക്കിനു പകരം ആക്സിലേറ്റര്‍ ചവിട്ടി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെയാണ് അപകടം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി (45) ആണ് മരിച്ചത്. അജ്മാനിലെ ആശുപത്രി പാര്‍ക്കിംഗ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു സംഭവം.
Read Also : ഇറാനെതിരെ പടനീക്കം, ഗള്‍ഫ് മേഖലയില്‍ ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ച് യുഎസ്
ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. അതിനിടെ തങ്ങളുടെ എസ്.യു.വി പാര്‍ക്ക് ചെയ്യാന്‍ വാഹനത്തിന് മുന്നില്‍ നിന്ന് ലിജി ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണം. എസ്.യു.വി പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഏറെ വര്‍ഷമായി ദമ്പതികള്‍ യു.എ.ഇയിലാണ് താമസിക്കുന്നത്.
Post Your Comments