ടെഹ്‌റാന്‍; ഇറാനെതിരെ പടനീക്കം, ഗള്‍ഫ് മേഖലയില്‍ 52 ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ച് യുഎസ് . രണ്ട് ബി 52 ബോംബര്‍ വിമാനങ്ങളാണ് യുഎസ് പുതുതായി വിന്യസിച്ചത്. ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലൂടെയായിരുന്നു വിമാനങ്ങള്‍ അയച്ചത്. ഇതോടെ രണ്ടു മാസത്തിനുള്ളില്‍ അമേരിക്ക ഗള്‍ഫിലേക്ക് അയക്കുന്ന ബോംബര്‍ വിമാനങ്ങളുടെ എണ്ണം അഞ്ചായി.
Read Also : ഇന്ത്യയ്ക്കു നേരെ വീണ്ടും ചൈനീസ് കടന്നുകയറ്റം , ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം
കഴിഞ്ഞ 200 വര്‍ഷമായി ഇറാന്‍ ഒരു യുദ്ധത്തിനും തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഇറാന്‍ മടിക്കില്ലെന്നും സരീഫ് ട്വീറ്റ് ചെയ്തു.
ന്യൂക്ലിയര്‍ ബോംബുകള്‍ ഉള്‍പ്പെടെ 32,000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണ് യുഎസ് വിന്യസിച്ചത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) കരയിലേയും കടയിലേയും ആക്രമണം ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും പരീക്ഷിരുന്നു. കഴിഞ്ഞ വര്‍ഷം ബാഗ്ദാദില്‍ ട്രംപ് ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറലായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ വാര്‍ഷിക വേളയിലായിരുന്നു ഇറാന്‍ സൈനിക പരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു യുഎസ് നടപടി.
Post Your Comments