ഡല്‍ഹി: റഷ്യയില്‍ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പര്‍ സോണിക് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 33 അധിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ . 21 മിഗ്-29 പോര്‍വിമാനങ്ങള്‍ക്കു പുറമേ 12 സുഖോയ്- 30 എംകെഐ വിമാനങ്ങളാണ് ഇന്ത്യ അടിയന്തരമായി റഷ്യയില്‍ നിന്ന് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കാനും തീരുമാനിച്ചു.
നിലവില്‍ റഷ്യന്‍ വ്യോമസേനയുമായി സഹകരിച്ച് മിഗ്-29 യുദ്ധവിമാനത്തിന്റെ നവീകരണത്തിനും ഇന്ത്യ പങ്കാളിത്തം വഹിക്കുന്നുണ്ട്. യുദ്ധ വിമാനങ്ങളുടെ പോരാട്ട ശേഷി മെച്ചപ്പെടുത്തുകയും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യലാണ് നവീകരണത്തിന്റെ ലക്ഷ്യം. അമേരിക്കന്‍ പോര്‍വിമാനമായ എഫ് -35ന് പകരമായാണ് ഇന്ത്യ മിഗ് 29 വാങ്ങുന്നത്.
ഇന്ത്യക്ക് സാങ്കേതിക വിദ്യ കൈമാറുന്നതിനൊപ്പം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് വിമാനഭാഗങ്ങള്‍ ഇന്ത്യയില്‍ എത്തിച്ച് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ വച്ചാകും സമന്വയിപ്പിക്കുക. ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്ര നീക്കം.
Post Your Comments