ന്യൂഡല്‍ഹി : തദ്ദേശീയമായി നിർമിച്ച കൊവിഡ് വാക്സിന്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ . നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സൗജന്യമായി ഇന്ത്യ വാക്സിന്‍ നല്‍കുന്നത്.
സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച ഓക്സ്ഫോഡ് അസ്ട്രാസെനക്കയുടെ കൊവിഷീല്‍ഡ് വാക്സീന്‍, ഭാരത് ബയോടെക്കിന്റെ കൊവാക്സീന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നത്. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ല. അടുത്ത ഷിപ്‌മെന്റുകള്‍ക്ക് ഓരോ കമ്പനിക്കും രാജ്യങ്ങള്‍ പണം നല്‍കി വാങ്ങേണ്ടിവരും.
നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്സിന്‍ ആവശ്യപ്പെട്ടത്. മ്യാന്‍മറും ബംഗ്ലദേശും സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്‍ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വദേശകാര്യമന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു
ബ്രസീലിന്റെ ഫയോക്രൂസ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. യു.എ.ഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 2 മില്യണ്‍ ഡോസ് വാക്സീനുകള്‍ കൊണ്ടുപോകാന്‍ ബ്രസീല്‍ ഒരു വിമാനം അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അപ്പോള്‍ വാക്സിന്‍ വിതരണം ആരംഭിക്കാത്തതിനാല്‍ കേന്ദ്രം അതിന് അനുമതി നല്‍കിയില്ല.
Post Your Comments