
കാബൂള്‍: രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. അഫ്ഗാനിലെ കാബൂളിലാണ് സംഭവം.
രണ്ട് വനിതാ ജഡ്ജിമാരെയും വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരിയെയും അജ്ഞാതന്‍ വെടിവച്ചുകൊലപ്പെടുത്തി. വെടിവയ്പില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കുണ്ട്. ടൊളൊ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
Read Also :കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം, തട്ടിപ്പ് നടത്തിയ രണ്ട് പേര് അറസ്റ്റില്‍
രാവിലെ പ്രദേശിക സമയം 8.30നാണ് സംഭവം നടന്നത്. അക്രമി ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ആരാണ് കൊലപാതകത്തിനു പിന്നിലെന്നും വ്യക്തമല്ല.
Post Your Comments