കൊച്ചി: സ്വര്‍ണക്കടത്തിലെ പ്രധാനികള്‍ ദുബായിലെ രണ്ട് പ്രമുഖര്‍, കേസില്‍ എല്ലാവരേയും ഞെട്ടിച്ച് നിര്‍ണായക അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. കേസില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുകയാണ് കസ്റ്റംസ്. ഡോളര്‍ കടത്തിലും അതിശക്തമായ നടപടികള്‍ ഉണ്ടാകും. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിദേശത്തു നിന്നു നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റെബിന്‍സ് കെ.ഹമീദിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചത് ഇതിന്റെ ഭാഗമാണ്.
Read Also : 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി
സ്വര്‍ണക്കടത്തിനു വേണ്ടി വിദേശത്തേക്കു കടന്ന റെബിന്‍സാണു ദുബായി കേന്ദ്രീകരിച്ച് കുറ്റകൃത്യത്തിനു നേതൃത്വം നല്‍കിയത്. സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുള്ള കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ റെബിന്‍സിനെ 10 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണു കസ്റ്റംസിന്റെ ആവശ്യം.
സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. 19 ന് ഹാജരാകണമെന്ന് കാട്ടി ജോയിന്റ് ചീഫ് പ്രേട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിന് നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളില്‍ ഒരാളെന്നു കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര തിരിച്ചറിയല്‍രേഖ നല്‍കിയതാണ് വിവാദമായത്. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയില്ല.
എല്ലാം ഷൈന്‍ ഹഖ് പറഞ്ഞതു പ്രകാരമാണ് ചെയ്തതെന്ന് ഹരികൃഷ്ണനും മൊഴി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. റെബിന്‍സ് അടക്കമുള്ളവരെ ഷൈന്‍ ഹഖിന് അറിയാമോ എന്നും പരിശോധിക്കും. ഷൈന്‍ ഹഖിന്റെ അനധികൃത സ്വത്തിലും സംശയങ്ങളുണ്ട്. ഇതും പരിശോധിക്കും. ഇപ്പോള്‍ കസ്റ്റംസാകും പ്രധാനമായും അന്വേഷിക്കുക. ഇത് അടുത്ത ഘട്ടത്തില്‍ എത്തിയാല്‍ എന്‍ഐഎയും അന്വേഷണത്തില്‍ സജീവമാകും.
എം ശിവശങ്കര്‍ അടക്കമുള്ളവരുടെ കാര്യത്തില്‍ എന്‍ഐഎ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇവരെ എന്‍ഐഎ കേസില്‍ പ്രതിയും ചേര്‍ത്തില്ല. ഇതെല്ലാം ഇനിയുണ്ടാകുമെന്നാണ് സൂചന.
Post Your Comments