COVID 19Latest NewsKeralaEuropeNewsIndiaInternationalUK

ഇന്ത്യക്ക് ‘ലോകത്തിന്റെ ഔഷധശാല’ എന്ന വിശേഷണവുമായി ബ്രിട്ടൻ

ഇന്ത്യയും ബ്രിട്ടനും മഹാമാരിക്കാലത്ത് കോവിഡിനെതിരെ സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും വ്യക്തമാക്കി

ഡല്‍ഹി: ഇന്ത്യക്ക് ‘ലോകത്തിന്റെ ഔഷധശാല’ എന്ന വിശേഷണവുമായി ബ്രിട്ടൻ. കോവിഡ് വാക്സിന്‍ കണ്ടു പിടിക്കാനുള്ള ഇന്ത്യയുടെ ആത്മാർത്ഥ ശ്രമങ്ങളെ പ്രശംസിച്ചാണ് ബ്രിട്ടൻ്റെ പരാമർശം. ഈ വർഷം ജൂണില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയും ബ്രിട്ടനും മഹാമാരിക്കാലത്ത് കോവിഡിനെതിരെ സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ വ്യക്തമാക്കി.

ജി 7 ഉച്ചകോടിക്ക് മുമ്പ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ അറിയിച്ചു. ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന ബോറിസ് ജോൺസൺ ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സന്ദർശനം റദ്ദാക്കിയിരുന്നു.

ജൂണ്‍ 11 മുതല്‍ 14 വരെ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഉച്ചകോടിയില്‍ ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button