Latest NewsKeralaNewsCrime

തലസ്ഥാനത്ത് സ്വർണ്ണക്കടയ്ക്ക് നേരെ ബോംബെറിഞ്ഞ് മോഷ്ണം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ദേശീയപാതയിൽ കണിയാപുരത്തിനു സമീപം സ്വർണ്ണക്കടയ്ക്ക് നേരെ ബോംബ് എറിഞ്ഞ് സ്വർണ്ണം കവർച്ച ചെയ്ത കേസിലെ പ്രധാനപ്രതി പോലീസ് പിടിയിലായിരുന്നു. പുതുക്കുറുച്ചി സ്വദേശി തംബുരു വിഷ്ണുവാണ് കഠിനംകുളം പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഡിസംബര്‍ 29 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. കണിയാപുരം പള്ളി നടയിലുള്ള സി.എസ് ഗോള്‍ഡ് വര്‍ക്സ് എന്ന സ്ഥാപനത്തിനു മുന്നിൽ കാറിലെത്തിയ സംഘം സ്ഥാപനം അടിച്ച് തകര്‍ത്ത ശേഷം സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു ഉണ്ടായത്.

ആയുധങ്ങളുമായായിരുന്നു സംഘം എത്തുകയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ ആക്രമണത്തിന്റെയും കവര്‍ച്ചയുടെയും സൂത്രധാരന്‍ വിഷ്ണുവാണെന്ന് അറിയാൻ കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. അറസ്റ്റിലായ വിഷ്ണു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും പലതവണ ജയിലില്‍ കിടന്നിട്ടുള്ളയാളുമാണ്. കേസിലാകെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇനിയുള്ള എട്ട് പേരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് കഠിനംകുളം പൊലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button