രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ മനീഷ് കുമാർ ആണ് രാജ്യത്താദ്യം പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. എയിംസിലാണ് വാക്സിനേഷൻ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ സാന്നിദ്ധ്യത്തിലാണ് വാക്സിനേഷൻ നടന്നത്. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും വാക്സിൻ സ്വീകരിച്ചു.
Also Read:മൂന്ന് യുഎൻ കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം; അസ്വസ്ഥതരായി പാകിസ്ഥാൻ
വാക്സിന് എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വാക്സിൻ സ്വീകരിച്ചാലും കൊറോണ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also Read: കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി ; മൃതദേഹം യുവാവ് ഫ്ളാറ്റിന്റെ ഭിത്തികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു
വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്സിൻ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്കെന്ന കണക്കിൽ കൊവാക്സിനോ കൊവിഷീൽഡോ ആണ് നൽകുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്.
#WATCH | Manish Kumar, a sanitation worker, becomes the first person to receive COVID-19 vaccine jab at AIIMS, Delhi in presence of Union Health Minister Harsh Vardhan. pic.twitter.com/6GKqlQM07d
— ANI (@ANI) January 16, 2021
ലോകത്തിന് ഇന്ത്യ മാതൃകയാണ്. സാധാരണയായി ഒരു വാക്സിന് വികസിപ്പിയ്ക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ തയ്യാറായി കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments