Latest NewsKeralaNews

അഞ്ച് വർഷം കൊണ്ട് ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി- യുവമോർച്ച

നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച തൊഴിലവസരങ്ങൾ വെറും തട്ടിപ്പാണെന്ന് കേരളം മനസ്സിലാക്കിയതാണ്

തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റ് യാഥാർത്ഥ്യബോധമില്ലാത്തതും യുവാക്കളെ പരിഹസിക്കുന്നതുമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി.

ഇരുപത്തഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ അർഹതപ്പെട്ട പി എസ് സി നിയമനം പോലും ലഭിക്കാതെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ നിരാശയിലാണ്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ റിട്ടയർമെൻ്റുകൾ ഉണ്ടായിട്ടു പോലും ആനുപാതികമായി നിയമനങ്ങൾ നൽകാൻ പിണറായി സർക്കാർ തയ്യാറല്ല. മാനദണ്ഡങ്ങൾ മറികടന്നുള്ള പിൻവാതിൽ നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും അർഹരുടെ അവസരങ്ങൾ ഇല്ലാതാക്കി.

read also:10 വർഷത്തെ കേന്ദ്രസഹായം വെച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

ഒന്നേകാൽ ലക്ഷത്തോളം പേർക്ക് മാത്രമേ നാലേമുക്കാൽ വർഷം കൊണ്ട് സർക്കാർ ജോലി ലഭിച്ചിട്ടുള്ളൂ. നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച തൊഴിലവസരങ്ങൾ വെറും തട്ടിപ്പാണെന്ന് കേരളം മനസ്സിലാക്കിയതാണ്. അഞ്ച് വർഷം കൊണ്ട് ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി മാത്രമാണ്. സ്ഥിരം അവതരിപ്പിക്കാറുള്ള പ്രഖ്യാപനങ്ങൾ പേര് മാറ്റി തുക മാറ്റി അവതരിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മുഖവിലക്കെടുക്കാതെ ഇലക്ഷൻ മുന്നിൽക്കണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്നും പ്രഫുൽകൃഷണൻ പ്രസ്താവിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button