തിരുവനന്തപുരം: കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക്ക് പറയുന്നു.
കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ലെന്നും ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇ.ഡിയുടെ അധികാര പരിധിയ്ക്ക് പുറത്തുള്ളതാണ്. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇ.ഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക്കിന്റെ ഹർജിയിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, കിഫ്ബിയുമായി ബന്ധപ്പെട്ട് എന്ത് സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് മറുപടിക്കത്ത് നൽകുകയായിരുന്നു.
Post Your Comments