KeralaLatest NewsNews

ബജറ്റ് അവതരണം കുട്ടിക്കളിയാക്കി ഐസക്ക്

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ അവതരിപ്പിച്ച ബജറ്റ് ധനമന്ത്രിക്ക് വെറും കുട്ടിക്കളിയാണോ എന്ന സംശയം പൊതു സമൂഹത്തിൽ നിന്നും ഉയർന്നാലും അതിൽ അതിശയിക്കാനൊന്നുമില്ല

തിരുവനന്തപുരം: 2006 ജൂണ്‍ 23 ന് വിഎസ് അച്ചുതാനന്ദന്‍ മന്ത്രി സഭയില്‍ ധനമന്ത്രി എന്ന നിലയിലാണ് ഡോ തോമസ് ഐസക്ക് ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാൽ തുടക്കത്തിൽ ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹത്തിന് സാഹിത്യം പറയുന്ന ശീലം ഇല്ലായിരുന്നു. ഇത് കടന്നു വരുന്നത് 2009ൽ അവതരിപ്പിച്ച തൻ്റെ നാലാം ബജറ്റിലാണ്. അന്ന് തകഴിയുടെ ‘കയറി’നെയാണ് ലോകത്താകെയാകെ വിഴുങ്ങുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും കേരളത്തേയും വിഴുങ്ങുമെന്ന് പറയാന്‍ ഐസക്ക് ഉപയോഗിച്ചത്.

Also related: അന്താരാഷ്ട്ര മയക്ക് മരുന്നു സംഘവുമായി ബന്ധം, മന്ത്രിയുടെ മരുമകൻ നാർകോട്ടിക് ബ്യൂറോ കസ്റ്റഡിയിൽ

‘ഉല്പന്നങ്ങള്‍ക്ക് വിലയില്ല. കിഴക്ക് ചെറിയ റബ്ബര്‍ തോട്ടങ്ങള്‍ ഇല്ലാതായി. റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റുകൃഷികള്‍ ചെയ്തുതുടങ്ങി. പണിക്കുവേണ്ടില്ല. വയറടയ്ക്കാന്‍ വേണ്ടി. കാച്ചിലും കപ്പയും കിഴങ്ങും നട്ടു’ 1929 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സ്വഭാവം കയറില്‍ വിവരിക്കുന്നതായാണ് ഐസക്ക് പറഞ്ഞത്. 250 കൊല്ലം മുന്‍പ് തിരുവിതാംകൂറില്‍ കണ്ടെഴുത്ത് നടത്തുന്നതു മുതല്‍ എഴുപതുകളില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതുവരെ സൂചിപ്പിക്കുന്ന തകഴിയുടെ ‘കയറി’ലെ കഥ പറഞ്ഞാണ് പ്രസംഗം ഐസക്ക് അന്ന് നിർത്തിയത്. പിന്നീട് തുടർന്ന് ഐസക്കിൻ്റെ ഓരോ ബജറ്റിലും ഐസക്ക് സാഹിത്യം തിരുകി കയറ്റി ബജറ്റ് അവതരണത്തിൻ്റെ ഗൗരവം കളയാൻ തുടങ്ങി.

Also related: ബംഗാളിൽ ബിജെപിയെ തോൽപിക്കാൻ മുസ്ലിം മതമൗലികവാദികളുമായി സിപിഎം- കോണ്‍ഗ്രസ് ‘പച്ചച്ചെങ്കാടി ‘ സഖ്യം

2010 ൽ വൈലോപ്പിള്ളി ശ്രീധരമോനോനും 2011 ല്‍ ഒഎന്‍വിയേയും കൂട്ടുപിടിച്ചാണ് ഐസക് ബജറ്റ് പ്രസഗം അവതരിപ്പിച്ചത്.അടുത്ത അഞ്ച് വർഷം പ്രതിക്ഷത്തായിരുന്നതിനാൽ ബജറ്റും ഒപ്പം കവിതയും ചൊല്ലാൻ ഐസക്കിന് അവസരം കിട്ടിയില്ല.2016ല്‍ പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റിൽ തോമസ് ഐസക്ക് അവതരിപ്പിച്ചപ്പോള്‍ കൂട്ടു പിടിച്ചത് ശ്രീനാരായണ ഗുരുവിനെയായിരുന്നു. 2017ൽ എംടി വാസുദേവൻ നായരും 2018ൽ സുഗതകുമാരിയും നവോത്ഥാനം ചർച്ചയായ 2019 ൽ നവോത്ഥാന കവി കുമാരനാശാനെ കൂട്ടുപിടച്ചു.

Also related: കോവിഡ് വാക്സിൻ വിതരണത്തിന് ശേഷം ഇന്ത്യ വികസനത്തിലേക്ക് കുതിക്കുമെന്ന് പഠനം

2020ൽ പൗരത്വ നിയമ ഭേദഗതി പ്രതിഷേധം നടക്കുമ്പോൾ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഐസക്ക് ഉപയോഗിച്ചത് എഴുത്തുകാരൻ ആനന്ദിൻ്റ ലേഖനവും പ്രസംഗം അവസാനിപ്പിച്ചത് മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ വരികളിലായിരുന്നു.

Also relateed: സ്നിക്കേഴ്സ്, ട്വിക്സ്, മാര്‍സ് ചോക്കലേറ്റ് കൊതിയന്‍മാര്‍ക്ക് ഇരുട്ടടി; കമ്പനിയുടെ പുതിയ തീരുമാനമിങ്ങനെ

ഈ വർഷം പിണറായി വിജയൻ സർക്കാറിൽ ധനമന്ത്രി എന്ന നിലയിൽ തൻ്റെ അവസാന ബജറ്റ് അവതരിപ്പിച്ച ഐസക്ക് ഇക്കുറി 15 കുട്ടിക്കവിതകൾ ചൊല്ലിയാണ് ജനങ്ങളെ വെറുപ്പിച്ചത്.പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും കുട്ടിക്കവിതയിൽ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ അവതരിപ്പിച്ച ബജറ്റ് ധനമന്ത്രിക്ക് വെറും കുട്ടിക്കളിയാണോ എന്ന സംശയം പൊതു സമൂഹത്തിൽ നിന്നും ഉയർന്നാലും അതിൽ അതിശയിക്കാനൊന്നുമില്ല. അത്രക്ക് വെറുപ്പിക്കലായിരുന്നു ഐസക്കിൻ്റെ കുട്ടിക്കവിത ചൊല്ലൽ എന്നാണ് വിമർശക പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button